മഹാരാഷ്ട്രയില്‍ പോലീസിന്റെ ചാരനെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് നക്‌സലുകള്‍ രണ്ട് പേരെ വധിച്ചു. ശനിയാഴ്ച മഹാരാഷ്ട്രയിലെ ഗഡ്ച്ചറോളിയിലാണ് സംഭവം. ഇതോടെ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 15 ദിവനത്തിനിടയില്‍ നക്‌സലുകള്‍ വധിച്ചവരുടെ എണ്ണം 7 ആയി മാറി.
മഹാരാഷ്ട്രയിലെ കുര്‍ഖേഡ, കോര്‍ച്ചി, പോട്ടേഗാവ് എന്നീ ഗ്രാമങ്ങളില്‍ നക്‌സലുകള്‍ വാഹനങ്ങള്‍ കത്തിച്ചതിന് രണ്ട് ദിവസം ശേഷമാണ് ഇന്ന് രണ്ട് പേരെ നക്‌സലുകള്‍ വധിച്ചത്.
2018 ഏപ്രിലില്‍ ഗഡ്ച്ചിറോളിയിലെ വനപ്രദേശമായ കസന്‍സൂരില്‍ 40 നക്‌സലുകളെ സുരക്ഷാ സൈനികര്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
Discussion about this post