ഗാന്ധി കുടുംബത്തിന്റെ പേര് മാറ്റി ജാമ്യ കുടുംബം എന്നാക്കണമെന്ന് പരിഹസിച്ച് ബി.ജെ.പി നേതൃത്വം രംഗത്ത്. ഗാന്ധി കുടുംബത്തിലെ ഭൂരിപക്ഷം പേരും ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നതെന്ന് ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് സാമ്പിത് പാത്ര ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് തൊട്ട് പിന്നാലെ ബി.ജെ.പി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സാമ്പിത് പത്ര ഇക്കാര്യം പറഞ്ഞത്.
കുറെയേറെ നാള് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഭരിച്ച പാര്‍ട്ടിയിലെ പ്രധാനപ്പെട്ട കുടുംബമാണ് ഗാന്ധി കുടുംബം. ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ രാജ്യത്തിന് നല്കിയ കുടുംബത്തില്‍ നിന്ന് തന്നെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര് ജാമ്യത്തില്‍ ഇറങ്ങി നടക്കുന്നതെന്ന് സാമ്പിത് പത്ര പറഞ്ഞു. രാജ്യത്തെ ഒരു കുടുംബ സ്വത്തായിട്ടാണ് ഗാന്ധി കുടുംബം കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യത്തിലാണ്. സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ റോബര്‍ട്ട് വദ്ര ഫെബ്രുവരി 16 വരെ ജാമ്യത്തിലാണ്.
ലണ്ടനിലെ ഒരു വസ്തു വാങ്ങിയതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന ആരോപണമാണ് വദ്ര നേരിടുന്നത്. 1.9 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന വസ്തുവാണ് റോബര്‍ട്ട് വദ്ര വാങ്ങിയത്.
Discussion about this post