ശബരിമലയില്‍ ദര്‍ശനം നടത്താനിറങ്ങി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ രഹ്ന ഫാത്തിമയ്ക്ക് കോടതിയില്‍ ഒരു ദിവസം നില്‍ക്കാന്‍ ശിക്ഷിച്ച് കോടതി. ചെക്കു കേസില്‍ പ്രതിയായ രഹ്ന ഫാത്തിമ വാരണ്ടുണ്ടായിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു ശിക്ഷ.
ആദിത്യ ഫൈനാന്‍സിയേഴ്‌സ് ഉടമ അനില്‍ കുമാര്‍ നല്‍കിയ ചെക്കു കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മുമ്പ് കേസ് പരിഗണിച്ചപ്പോഴൊന്നും പ്രതി കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് കോടതിയുടെ നടപടി.ഹൈക്കോടതി മുഖാന്തിരം സാമ്പത്തിക പരമായ പരാതിയില്‍ തീര്‍പ്പുണ്ടാക്കിയ ശേഷമായിരുന്നു രഹ്ന ആലപ്പുഴ സി.ജെഎം കോടതിയില്‍ കീഴടങ്ങിയത.്
https://braveindianews.com/04/02/197942.php
ഇതിനിടെ ശബരിമല ദര്‍ശനത്തിന് രഹ്നയ്ക്ക് പൊലിസ് സുരക്ഷ ഒരുക്കിയത് വാറണ്ട് നിലനില്‍ക്കെ ആയിരുന്നെന്ന് ഈ കേസിലൂടെ വ്യക്തമായെന്നും ആരോപണമുണ്ട്.
നേരത്തെ മതസ്പര്‍ദ്ധയുണ്ടാക്കുന്ന ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ രഹ്ന ഫാത്തിമയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ് രഹ്ന.
Discussion about this post