വരുന്ന നവംബര്‍ മാസത്തോടെ വാരണാസിയില്‍ നിന്നും ഗംഗയിലേക്കുള്ള അഴുക്കു വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണ്ണമായും നിലയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മലിന ജലം സംസ്കരിക്കാനുള്ള പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമായി മുന്നേറുകയാണ്. വാരണാസിക്ക് സമീപത്തുള്ള രമണയില്‍ 50 മലിന ജല സംസ്കരണ പ്ലാന്റുകളാണ് നിര്‍മ്മിക്കപ്പെടുന്നത്. നിലവില്‍ വാരണാസിയില്‍ നിന്നും 30 കോടി ലിറ്റര്‍ മലിനജലം പ്രതിദിനം ഉത്പാദിക്കപ്പെടുന്നുണ്ടെന്ന് നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗ (എന്‍.എം.സി.ജി) വ്യക്തമാക്കുന്നു.
2018ല്‍ ദീനാപൂരില് മലിനജല സംസ്കരണ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് 140 മലിനജല സംസ്കരണ പ്ലാന്റുകള്‍ കൂടി പ്രധനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. രമണയ്ക്ക് പുറമെ ഗൊയിത്തയിലും മലനിജല സംസ്കരണ പ്ലാന്റുകള്‍ വരുന്നുണ്ട്.
വരും കാലങ്ങളില്‍ മലിനജലത്തിന്റെ ഉത്പാദനം ഇനിയും വര്‍ധിക്കുമെന്നാണ് എന്‍.എം.സി.ജി കണക്കാക്കുന്നത്.
നമാമി ഗംഗ പദ്ധതിയുടെ കീഴില്‍ വാരണാസിയില്‍ 913 കോടി രൂപ ചിലവില്‍ 13 പദ്ധതികള്‍ നടപ്പാകുന്നുണ്ട്. ഇത് കൂടാതെ ജനോറം പദ്ധതിക്കും അമൃത് പദ്ധതിക്കും കീഴില്‍ 703.14 കോടി രൂപ ചിലവില്‍ മലിന ജല സംസ്കരണ പദ്ധതികളും നടപ്പാകുന്നു.
Discussion about this post