അസമിലെ ദേശീയ പൗരത്വ പട്ടികയുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. പട്ടികിയല്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുമെന്നും ഒരു വിദേശ പൗരന്‍ പോലും ഉള്‍പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ഈ പട്ടിക തയ്യാറാക്കാന്‍ വേണ്ടി അസം സര്‍ക്കാരിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂലൈ 31നാണഅ പൗരത്വ പട്ടിക തയ്യാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. ഈ തീയ്യതി നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post