ബി.ജെ.പിയുമായി സഖ്യനീക്കത്തിന് തയ്യാറെടുത്ത് തമിഴ്നാട്ടിലെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ. ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബി.ജെ.പിക്ക് വേണ്ടി ചര്‍ച്ച നടത്തുന്നത് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ്. അതേസമയം എ.ഐ.എ.ഡി.എം.കെയുടെ നേതാക്കളായ എസ്.പി.വേലുമണി, പി.തങ്കമണി തുടങ്ങിയവരാണ് ചര്‍ച്ച നടത്തുന്നത്. ഈ മാസം പത്തിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയില്‍ പിളര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇരു കൂട്ടരും ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഇരു കൂട്ടരും ഒന്നായതിന് ശേഷം സഖ്യത്തെപ്പറ്റി ആലോചിക്കാമെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് രണ്ട് കൂട്ടരും ഒന്നിക്കുകയായിരുന്നു.
Discussion about this post