ശബരിമലയിലെ സുപ്രിം കോടതി വിധിയെ അനുകൂലിക്കുന്ന സര്‍ക്കാര്‍ വാദങ്ങളെ പിന്തുണക്കുന്ന തരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. എല്ലാവര്‍ത്തും ആരാധനയില്‍ തുല്യത എന്ന വാദം അഭിഭാഷകന്‍ രാകേഷ് ത്രിവേദിയും ഉയര്‍ത്തി. ആര്‍ത്തവമില്ലാത്ത മനുഷ്യകുലം തന്നെയില്ലെന്ന് ദേവസ്വം ബോര്‍ഡ് വാദിച്ചു. എല്ലാവര്‍ക്കും തുല്യത എന്ന വാദം പ്രധാനപ്പെട്ടതാണെന്നും ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍ വാദിച്ചു.
ശബരിമലയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാവു. തുല്യതയില്ലാത്ത ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു.
യുവതി പ്രവേശനം ബോര്‍ഡ് നേരത്തെ എതിര്‍ത്തിരുന്നതല്ലേ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കോടതിയില്‍ ചോദിച്ചു. എന്നാല്‍ ഇപ്പോഴത്തെ നിലപാടാണ് അറിയിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി.
ശബരിമല വിധിക്ക് ശേഷം നിലപാട് മാറിയെന്നും, വേണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാമെന്നും ബോര്‍ഡ് അറിയിച്ചു
യുവതി പ്രവേശനത്തെ സ്വാഗതം ചെയ്ത് സര്‍ക്കാരും സുപ്രിംകോടതിയില്‍ വാദമുഖങ്ങള്‍ തിരുത്തിയിരുന്നു. ശബരിമലയില്‍ ചെറിയ പ്രതിഷേധങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു
Discussion about this post