കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ എം നേതാവുമായിരുന്ന ജ്യോതിബസുവിന്റെ പ്രതിമ തകര്‍ക്കപ്പെട്ടു തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് പ്രതിമ തകര്‍ത്തതെന്ന് സിപിഎം ആരോപിച്ചു.
രാജാര്‍ഹട്ട് (കൊല്‍ക്കത്ത ന്യൂ ടൗണ്‍) മുനിസിപ്പാലിറ്റിയില്‍ തരുണോദയ ക്ലബ്ബിന് സമീപം സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്. തൊട്ടടുത്തുള്ള മുന്‍മന്ത്രി സുഭാഷ് ചക്രബര്‍ത്തിയുടെ പ്രതിമയും തകര്‍ത്തു.
ഇവിടെയുള്ള സുഭാഷ്ചന്ദ്രബോസ്, തരുണ്‍ സെന്‍ ഗുപ്ത എന്നിവരുടെ ഈ പ്രതിമകള്‍ക്കുനേരെ അക്രമമുണ്ടായിട്ടില്ല.
ബംഗാളിലെ നിരവധി കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം തകര്‍ത്തിരുന്നു.
Discussion about this post