വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക ഭാരവാഹികള്‍ ആരും തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ് ബി.ഡി.ജെ.എസ്. ഇരു കൂട്ടരും തമ്മില്‍ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. എട്ട് സീറ്റ് വേണമെന്നാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം. എന്നാല്‍ ബി.ജെ.പി ഇതിനോട് എതിര്‍പ്പ് പ്രകടമാക്കിയിട്ടുണ്ട്.
Discussion about this post