കൊച്ചി:കാര്യമായ അസുഖങ്ങള്‍ ഉണ്ടെന്നും ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ടിപി വധക്കേസിലെ പ്രതിയായ സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ജയിലില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്ന് കുഞ്ഞനന്തന്‍ കോടതിയില്‍ വാദിച്ചു. ഗുരുതരമായ സന്ധിവേദനയും പ്രമേഹവുമുണ്ട്
എന്നാല്‍ ഇത് സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളല്ലേ എന്ന് കോടതി ചോദിച്ചു.ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്ന് കുഞ്ഞനന്തന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്നത് മെഡിക്കല്‍ കോളജുകളില്ലേ എന്ന് കോടതി ചോദിച്ചു. എന്നാല്‍ കുറ്റവാളികള്‍ക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു കുഞ്ഞനന്തന് വേണഅടി ഹാജരായ അഭിഭാഷകന്റെ ചോദ്യം.
സംസ്ഥാനത്തെ ഏറ്റവും കരുത്തനായ കുറ്റവാളിയാണ് കുഞ്ഞനന്തനെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു. കുഞ്ഞനന്തന്‍ ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും എതിര്‍ഭാഗം വാദിച്ചു. നേരത്തെ പരോളില്‍ ഇറങ്ങിയ കുഞ്ഞനനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു.
നേരത്തെ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. അടിയന്തരഘട്ടങ്ങളിലാണ് പല പരോളുകളും എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. പരോളഅ# അനുവദിക്കുന്നതിന് എതിരെ കെ.കെ രമ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. അസുഖമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് പരോള്‍ അനുവദിക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.
കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും
Discussion about this post