കൊച്ചി: ബാര്‍ കോഴക്കേസില്‍ മൂന്നാഴ്ചക്കുള്ളില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എ.ജി ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ബാര്‍ കോഴക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് എസ്പിക്കു നിര്‍ദേശം നല്‍കമമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ബാർ കോഴക്കേസിന്റെ അന്വേഷണം പൂർത്തിയായിക്കഴിഞ്ഞു. മൂന്നാഴ്ചയ്ക്കകം വിജിലൻസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനമെടുത്തിട്ടുണ്ട്. ഈ അവസരത്തിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യമില്ലെന്നും ഇത്തരമൊരു ഹർജിക്ക് നിലവിൽ പ്രസക്തിയില്ലെന്നും എജി കോടതിയിൽ പറഞ്ഞു.
നേരത്തെ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കഴിഞ്ഞ മാസം 31 ന് സമർപ്പിക്കുമെന്നായിരുന്നു വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്.
Discussion about this post