വിജിലന്‍സിനെ പരിഷക്കരിക്കാന് ഹൈക്കോടതി രണ്ടംഗ അമിക്കസ് ക്യൂറിയെ നിയമിച്ചു. കെ ജയകുമാര്‍, പിബി കൃഷ്ണന് എന്നിവരടങ്ങുന്നതാണ് അമിക്കസ് ക്യൂറി.
വിജിലന്‍സിനെ സിബിഐ മാതൃകയില്‍ സ്വതന്ത്രമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിജിലന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കേണ്ട കാലം അതിക്രമിച്ചെും് ഹൈക്കോടതി വ്യക്തമാക്കി. കാലോചിതമായ മാറ്റങ്ങള്‍ വിജിലന്‍സിന് അനിവാര്യമാണ്. 1967ല്‍ അന്നത്തെ നിയമ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ വിജിലന്‍സ് രൂപീകരിച്ചത്. എന്നാല്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ ഇപ്പോഴും പരാധീനതകളാണുള്ളത്.
സംസ്ഥാനത്തെ അന്വേഷണ സംവിധാനത്തെയും ഹൈക്കോടതി വിമര്‍ശിച്ചു.
വിജിലന്‍സ് നിയമസാധുതയില്ലാത്ത അന്വേഷണ സംഘമാണെന്നും രൂപീകരണം ക്രിമിനല്‍ നടപടി ക്രമങ്ങളുടെ ഭാഗമായല്ലെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി കെ.ടി. മോഹനന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.
വിജിലന്‍സ് ഡയറക്ടര്‍ ഏജന്‍സിയുടെ രൂപവും ഘടനയും വ്യക്തമാക്കണം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post