റാഫേല്‍ ഇടപാടിനെപ്പറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നത് അസംബന്ധമാണെന്ന് പ്രതിരോധ വകുപ്പ് മുന്‍ സെക്രട്ടറി ജി.മോഹന്‍ കുമാര്‍ പറഞ്ഞു. രാഹുല്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റാഫേല്‍ ഇടപാടിനെപ്പറ്റി രാഹുല്‍ പറയുന്നത് റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്നും എടുത്ത കാര്യങ്ങളാണെന്നും ഇതില്‍ പ്രതിരോധ ഇടപാടുകളെക്കുറിച്ച് പറയാന്‍ സാധ്യതയില്ലെന്നും മോഹന്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ഫ്രഞ്ച് കമ്പനിയാ ദസോയാണ് കരാറില്‍ റിലയന്‍സ് കമ്പനിയെ തിരഞ്ഞെടുത്തത്. ഈ രീതിയില്‍ കരാറുണ്ടാക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മോഹന്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
റാഫേലിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാന്‍സുമായി നേരിട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ തെറ്റില്ല. രണ്ട് രാജ്യങ്ങളുമായുള്ള കരാറാകുമ്പോള്‍ പല തലത്തില്‍ ചര്‍ച്ചകള്‍ നടക്കും. എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നത് പരിഹരിച്ച് നിബന്ധനകള്‍ അംഗീകരിച്ച ശേഷമാണ് കരാര്‍ ഒപ്പിട്ടതെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ പുറത്ത് വിടുന്നതിന് പിറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മോഹന്‍ കുമാര്‍ പറഞ്ഞു. വിഷയത്തില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൂടെയും ഇല്ലെന്നും പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ താന്‍ തന്റെ ജോലി ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ അത് ചൂണ്ടിക്കാട്ടാനുള്ള അവകാശം തനിക്കുണ്ടെന്നും മോഹന്‍ കുമാര്‍ വ്യക്തമാക്കി.
Discussion about this post