Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ലൈംഗികച്ചുവയോട് കൂടി യുവതിയ്ക്ക് സന്ദേശമയച്ച് എസ്.എഫ്.ഐ നേതാവ് അന്‍സിഫ്: പരസ്യപ്പെടുത്തിയപ്പോള്‍ ഭീഷണി

by Brave India Desk
Feb 9, 2019, 05:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

യുവതിയ്ക്ക് ലൈംഗികച്ചുവയോട് കൂടിയുള്ള സന്ദേശങ്ങളയച്ച് എസ്.എഫ്.ഐ നേതാവ് അന്‍സിഫ്. എസ്.എഫ്.ഐ പെരുമ്പാവൂര്‍ ഏരിയാ ജോയിന്റെ സെക്രട്ടറി അന്‍സിഫ് അബുവാണ് യുവതിയ്ക്ക് സന്ദേശമയച്ചത്. ഇക്കാര്യം എറണാകുളം സ്വദേശിനിയായ ദീപ്തി എന്ന യുവതി പരസ്യപ്പെടുത്തിയപ്പോള്‍ സി.പി.എം നേതാക്കള്‍ വീട്ടില്‍ വന്നും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നും ദീപത് വ്യക്തമാക്കി.

വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുന്ന ഫീഡ്‌നോളി എന്ന ആപ്പ് വഴിയായിരുന്നു അന്‍സിഫ് സന്ദേശങ്ങളയച്ചത്. തുടര്‍ന്ന് അന്‍സിഫ് തന്നെ ഫേസ്ബുക്ക് മെസെഞ്ചര്‍ വഴി ആ സന്ദേശങ്ങള്‍ അയച്ചത് താനാണെന്ന് വെളിപ്പെടുത്തി. ഇതില്‍ ദുരുദ്ദേശമുണ്ടെന്ന് ദീപത് ആരോപിച്ചു.

Stories you may like

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ശേഷം എസ്.എഫ്.ഐ പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റിയുടെ പേജുകളെ ടാഗ് ചെയ്തുകൊണ്ട് ദീപ്തി പോസ്റ്റുകള്‍ ഇട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറിയായിടെ കൂടെ അന്‍സിഫ് ഒത്തുതീര്‍പ്പിനെത്തിയിരുന്നു. എസ്.എഫ്.ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെപ്പറ്റി വിശദീകരിച്ചുകൊണ്ട് ദീപ്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.

ദീപ്തിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

എന്റെ വീട് ഏലൂര്‍ ആണ്. ഇന്നലെ രാത്രി 9 മണി കഴിഞ്ഞപ്പോള്‍ ഒരു പാര്‍ട്ടിക്കാരന്‍ ആയിരുന്ന ആള്‍ വരുന്നു. പുള്ളി ഞങ്ങളുടെ അയല്‍വാസി ആയിരുന്നു. അച്ഛനോട് അയാള്‍ എന്നെ കാണണം എന്നവശ്യപ്പെടുന്നു. കണ്ടപാടെ അയാള്‍ എന്നോട് ഫേസ്ബുക്കിലെ പോസ്റ്റ് പിന്‍വലിക്കണം എന്നവശ്യപ്പെട്ടു. വന്ന് കേറുമ്പോ തന്നെ ഒരു വിശദീകരണവും ആവശ്യപ്പെടാതെ പോസ്റ്റ് പിന്‍വലിക്കണം എന്ന് പറയുന്നതാണോ മര്യാദ? ഞാന്‍ കാര്യങ്ങള്‍ ഒക്കെ വിശദീകരിച്ചു, അച്ഛനും പറഞ്ഞു ഒത്തുതീര്‍പ്പിനില്ല എന്ന്. എന്നെക്കാളും അതിന് ഉറപ്പ് പറഞ്ഞത് അച്ഛനാണ്. അത്രേം സമയം കൊണ്ട് തന്നെ ഇവരുടെ ഇരട്ടത്താപ്പ് നയം എന്നെക്കാള്‍ മനസ്സിലായത് അച്ഛനാണ്. ഒരു യാഥാസ്ഥികന്‍ ആയിട്ടുകൂടി 34 വര്‍ഷം പോലീസ് സര്‍വീസില്‍ ജോലി ചെയ്തുകൊണ്ട് ഇരുന്ന അച്ഛന് എന്നെക്കാളും നന്നായി ഇവരുടെ ഇരട്ടത്താപ്പ് നയം വ്യക്തമായത്തില്‍ എനിക്ക് അത്ഭുതം ഒന്നും ഇല്ല. അയാള്‍ പോയി. 10 മിനിറ്റ് കഴിഞ്ഞു അന്‍സിഫിനെയും കൊണ്ട് അയാള്‍ വീണ്ടും വന്നു. പക്ഷെ അച്ഛന്‍ വീട്ടില്‍ കേറ്റിയില്ല. എനിക്കും സംസാരിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അവര് എന്റെ അച്ഛന്റെ സഹോദരനെയും പോയി കണ്ടിരുന്നു എന്നാണ് അറിഞ്ഞത്. 30 വര്ഷത്തിനടുപ്പിച്ച് ഇതേ പോലീസ് സര്‍വീസില്‍ ഉണ്ടായിരുന്ന വല്യച്ഛന്റെയും അഭിപ്രായം മറ്റൊന്നല്ല. അന്‍സിഫിന്റെയും അയാളുടെ കൂടെ നിന്ന് പിന്തുണക്കുന്നവരുടെയും നിലപാട് എനിക്ക് നന്നായി അറിയാവുന്നതാണ്. ഇതിനും മാത്രം വിഷയങ്ങളില്‍ പ്രതികരിക്കുന്നവരാണ് ഇപ്പൊ മിണ്ടാതെ ഒരു മൂലയ്ക്ക് ഇരിക്കുന്നത്. നാളെ ഞാന്‍ ഒരു ഭീഷണി പ്രതീക്ഷിക്കുന്നുണ്ട്.ഇവര് ഇനി എനിക്കെതിരെ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് എനിക്ക് അറിയില്ല. ഇത്രേം sexually frustrated ആയ ഒരാള്‍ക്കും അയാളെ പിന്തുണച്ച് കൂടെ നിക്കുന്നവര്‍ക്കും എന്താണ് ചെയ്യാന്‍ പറ്റാത്തത്. അതും അവരുടെ പകുതി പ്രിവിലേജ് പോലും ഇല്ലാത്ത ഒരുത്തിയോട്. ഇവന്മാരുടെ ഒക്കെ sexual frustration തീര്‍ക്കാന്‍ ഓരോ പെണ്ണുങ്ങളും എന്തൊക്കെ trauma യില്‍ കൂടെ ആണ് കടന്ന് പോകുന്നത് എന്ന് ഇവര്‍ക്ക് അറിയുമോ. ഇന്ന് രാവിലെ മുതല്‍ വന്നു കൊണ്ട് ഇരിക്കുന്ന slut shaming മെസ്സേജുകള്‍ ആണ് ഈ പോസ്റ്റിന് ആധാരം. അന്‍സിഫോ കൂടെ ഉള്ളവരോ അറിയാതെ ഇത്രേം അറപ്പ് ഉളവാക്കുന്ന മെസ്സേജുകള്‍ എനിക്ക് വരില്ല. എനിക്ക് അറിയാം നിലനില്‍പിന് വേണ്ടി ഇവര്‍ ഏതറ്റവും വരെ പോകും എന്ന്. വ്യക്തമായ തെളിവുകളോടെയാണ് ഞാന്‍ സംസാരിക്കുന്നത്. Slut shaming ഇല്‍ ഒക്കെ അങ്ങു എന്നെ ഒതുക്കാം എന്നാണ് നിങ്ങളുടെ വിചാരം എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആള്‍ മാറിപ്പോയി. അങ്ങനെ പേടിച്ചു ഓടനല്ല ഞാന്‍ ഈ സ്‌പേസില്‍ നിക്കുന്നത്.ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലാത്തത് കൊണ്ടും കൂടുതല്‍ പേര്‍ മുന്നോട്ട് വന്നതുകൊണ്ടും നിയമപരമായി നേരിടാന്‍ തന്നെയാണ് ഉദ്ദേശം.

Tags: sfiDeepthi
Share384TweetSendShare

Latest stories from this section

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies