നെടുംബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം തൂക്കമുള്ള 22 സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടി .
ഇന്നലെ രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നുമെത്തിയ കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായത്. ഉദ്യോഗസ്ഥര്‍ തന്നെ നിരീക്ഷിക്കുന്നത് മനസിലാക്കിയ ഇയാള്‍ അരമണിക്കൂറിലേറെയാണ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ ചിലവഴിച്ചത് .
ഗ്രീന്‍ ചാനലില്‍ കൂടി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കസ്റ്റംസ് ഇയാളെ പിടികൂടി ബാഗ് പരിശോധിക്കുകയായിരുന്നു . കയ്യിലുണ്ടായിരുന്ന ലാപ്ടോപിന് അസാധാരണ കനം തോന്നുകയും ഇത് അഴിച്ചു പരിശോധിച്ചപ്പോള്‍ ലാപ്ടോപിന്റെ ബാറ്ററി അഴിച്ച് മാറ്റി പകരമതില്‍ രണ്ട് പാക്കറ്റുകളായി സ്വര്‍ണ്ണ ബിസ്ക്കറ്റ് ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു .
പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 85 ലക്ഷം രൂപ വില വരും . സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിലേക്ക് പോയത് . സ്വര്‍ണ്ണ കടത്ത് സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ ആണെന്നാണ് നിഗമനം . പലതവണ ഇയാള്‍ വിദേശ യാത്ര നടത്തിയിട്ടുള്ളതായി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു .
Discussion about this post