ഇന്ത്യയിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനായ “ട്രെയിന്‍ 18 ” ഈ മാസം 15 നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും . വന്ദേഭാരത് എക്സ്പ്രസ് യെന്ന പേരിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക . എഞ്ചിന് രഹിതമായ ട്രെയിന്‍ ഡല്‍ഹി-വാരണാസി റൂട്ടില്‍ സര്‍വീസ് നടത്തും .
1850 രൂപയാണ് ഡല്‍ഹി – വാരണാസി റൂട്ടില്‍ നിരക്ക് . എക്സിക്യൂട്ടീവ് ക്ലാസ്സില്‍ 3250 രൂപയും . ട്രെയിനില്‍ എക്സിക്യൂട്ടീവ് ക്ലാസ് , ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മാത്രമാണുള്ളത് . ശതാബ്ദിയ്ക്ക് പകരമായി വരുന്ന വന്ദേഭാരത് എക്സ്പ്രസില്‍ ശതാബ്ദിയേക്കാള്‍ 1.5 ഇരട്ടിയാണ് ഈടാക്കുക . എക്സിക്യൂട്ടീവ് ക്ലാസ്സില്‍ 1.4 ഇരട്ടിയും ഈടാക്കും . കാറ്ററിംഗ് സര്‍വീസ് ചാര്‍ജുകള്‍ അടക്കമാണ് ഇതെന്ന് റെയില്‍ വെ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു .
ന്യൂഡല്‍ഹി – വാരണാസി റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമായി 399 രൂപയും. ചെയര്‍ കാറില്‍ സഞ്ചരിക്കുന്നവരില്‍ നിന്നും 344 രൂപയുമായിരിക്കും ഈടാക്കുക .
Discussion about this post