എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ പരാതിയുമായി ദേവീകുളം സബ്കളക്ടര്‍ രേണുരാജ് രംഗത്ത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി സബ്കളക്ടര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. കോടതി വിധി പ്രകാരം മൂന്നാര്‍ പഞ്ചായത്ത് നടത്തിയ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തിന്റെ മുന്നില്‍ വെച്ചാണ് എം.എല്‍.എ തന്നെപ്പറ്റി മോശമായ ഭാഷയില്‍ സംസാരിച്ചതെന്ന് രേണുരാജ് വ്യക്തമാക്കി.
അതേസമയം സബ്കളക്ടര്‍ തന്നെ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ട് എസ്.രാജേന്ദ്രന്‍ എം.എല്‍.എയും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എം.എല്‍.എയുടെ പരാമര്‍ശം അനുചിതമായിപ്പോയെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയിട്ടുണ്ട്. രാജേന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു.
പുഴയോരത്ത് നിര്‍മ്മാണം പാടില്ലായെന്ന ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ടായിരുന്നു പഞ്ചായത്ത് നിര്‍മ്മാണം നടത്തിയത്. ഇത് നിര്‍ത്തിവെക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് സ്റ്റോപ്പ് മെമൊ നല്‍കിയെങ്കിലും നിര്‍മ്മാണം തുടര്‍ന്നുകൊണ്ടിരുന്നു.
Discussion about this post