കോണ്‍ഗ്രസ് എം.പിയുടെ വാഹനം പാര്‍ലിമെന്റിന് പുറത്തെ സുരക്ഷാ ബാരിക്കേഡില്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി .
മണിപ്പൂരില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എം.പി തോക്ച്ചോം മൈന്യയുടെ കാറാണ് ബാരിക്കേഡില്‍ ഇടിച്ചത് എന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു .
സംഭവം നടക്കുമ്പോള്‍ കാറില്‍ എം.പിയുണ്ടായിരുന്നോ എന്ന് വ്യക്തമല്ല . പാര്‍ലിമെന്റിലേക്കുള്ള പ്രവേശനകവാടങ്ങളില്‍ ഒന്നിന്റെ പുറത്താണ് വാഹനം ഇടിച്ചത് . സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലം വളയുകയായിരുന്നു . അപകടമുണ്ടായത്തിന്റെ കാരണം പാര്‍ലിമെന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
ഇന്ന് ഉച്ചയ്ക്ക് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ വെക്കും . ഇതിനെ തുടര്‍ന്ന് മണിപ്പൂര്‍ ഇംഫാല്‍ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് . കൂടാതെ മൊബൈല്‍ ഇന്റര്‍നെറ്റും വിശ്ചേദിച്ചു .
Discussion about this post