ഭീകരാക്രമണങ്ങള്‍ തടയുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ ഉയര്‍ത്തിപ്പിടിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്ത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ അതിര്‍ത്തി പ്രദേശങ്ങളിലും, ഉറിയിലും, പഥാന്കോട്ടിലുമല്ലാതെ മറ്റൊരിടത്തും ഭീകരാക്രമണമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ സുരക്ഷിതമാക്കി വെക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികളാണെടുത്തിരിക്കുന്നത്. ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് അറസ്റ്റുകളും മറ്റ് നടപടികളും ഇന്റലിജന്‍സ് വകുപ്പ് എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പൗരത്വ ബില്ലിനെപ്പറ്റി ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ലിനെപ്പറ്റിയുള്ള വിവരങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കന്മാരോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ പാസായ ബില്‍ രാജ്യസഭയില്‍ പരിഗണനയിലാണ്. ചൊവ്വാഴ്ച രാജ്യസഭയില്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാസാക്കാന്‍ സാധിച്ചില്ല.
Discussion about this post