ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അടികൂടുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് യൂണിഫോമില്‍ തന്നെയുള്ള രണ്ട് ജീവനക്കാര്‍ അടി കൂടിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് മാനേജ്‌മെന്റ്.
ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ഇവരുടെ പെരുമാറ്റം കൊര്‍പ്പറേഷന് മുഴുവന്‍ നാണക്കേടുണ്ടാക്കിയെന്നും ഇവരെ ജോലിയില്‍ നിന്ന് നീക്കണമെന്നുമാണ് ആവശ്യം. സംഭവത്തില്‍ പെരുമ്പാവൂര്‍ യൂണിറ്റ് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തിയിട്ടുണ്ട്. അടി കൂടിയ ഷൈന്‍, ഡ്രൈവര്‍ ബാബു എന്നിവര്‍ക്കെതിരെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/EnteKeralamEthraManoharam/videos/2261808074075516/?v=2261808074075516
Discussion about this post