സ്നേഹിച് ജീവിക്കേണ്ട കാലമാണ് ഇത് . സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവര്‍ക്കേ ദൈവം സന്നിധിയില്‍ നിന്ന് പ്രതിഫലം ലഭിക്കു എന്ന് മമ്മൂട്ടി പറഞ്ഞു . ആറ്റുകാല്‍ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി .
തനിക്ക് ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് കേട്ടറിവേയുണ്ടായിരുന്നുള്ളൂവെന്ന് മമ്മൂട്ടി പറഞ്ഞു . ‘ ഇത്രയും വലിയ ജനസമൂഹത്തെ ഈ അടുത്തകാലത്ത് ഒന്നും അഭിസംബോധന ചെയ്തട്ടില്ല . വളരെ സന്തോഷത്തോടു കൂടിയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത് . കാരണം എന്റെ ചലച്ചിത്ര ജീവിതത്തിന്റെ ആരംഭക്കാലത്ത് ഈ റോഡിലും വഴികളിലും ക്ഷേത്രനടകളിലും എല്ലാം സിനിമ ഷൂട്ട് ചെയ്ത് നടന്നിട്ടുണ്ട് .
തിരുവനന്തപുരത്ത് അധികം വരാറില്ല മുന്നേറ്റം എന്നാ സിനിമ 1981 ല്‍ ഷൂട്ട് ചെയ്തത് ഇവിടെയാണ് അന്ന് നിങ്ങളില്‍ പലരും തന്നെ ജനിച്ചിട്ട് പോലും കാണില്ല . പലസ്ഥലങ്ങളും അന്നത്തേതില്‍ നിന്നും ഇന്ന് ഒരുപാട് മാറി പോയിരിക്കുന്നു . എന്നെ ഇവിടെയ്ക്ക് ക്ഷണിച്ചതിനു ഒരുപാട് നന്ദി .
ഇത് പോലെ ഒരേയൊരു ലക്ഷ്യത്തിലേക്ക് ആഗ്രഹ്തിലെക്ക് ഇത്രയും ആളുകള്‍ കൂടുകയും മനസ്സ് നിറഞ്ഞു ദേവിയെ അല്ലെങ്കില്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്ന അവസരം എന്ന് പറയുമ്പോള്‍ ഏതു ദൈവമാണ് നിങ്ങളെ അനുഗ്രഹിക്കാത്തത് .
മനുഷ്യന്റെ പരസ്പര സ്നേഹത്തിന്റെ വിശ്വാസത്തിന്റെ നിമിഷങ്ങളായി ഇത് മാറട്ടെ . എല്ലാം മറന്നു പരസ്പരം സ്നേഹം മാത്രം പങ്കിടുന്ന മനോഹര നിമിഷങ്ങള്‍ ആണിത് . ഞാനും നിങ്ങളും കൂടി ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങള്‍ പരത്തട്ടെ എന്നും ഞാന്‍ ആഗ്രഹിക്കുന്നു മമ്മൂട്ടി പറഞ്ഞു .
Discussion about this post