വന്ദേഭാരത് എക്സ്പ്രസ് നല്കുന്ന സൗകര്യങ്ങള്‍ മാത്രമല്ല അതില്‍ നല്കുന്ന ഭക്ഷണവും യാത്രക്കാരെ സന്തോഷിപ്പിക്കുന്നത് ആയിരിക്കണമെന്ന നിര്‍ബന്ധവുമായി റെയില്‍ വേ . ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം നിര്‍വ്വഹിക്കുന്ന ഡല്‍ഹി -വാരണാസി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ 18 നില് ഒരുക്കുന്നത് രുചികരമായ വിഭവങ്ങളും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുമാണ് .
യാത്രക്കാര്‍ക്കായി ട്രെയിന്‍ 18 ഒരുക്കുന്നത് പ്രഭാത ഭക്ഷണമായി മഫിനും , ഡോണറ്റും , നല്‍കാനാണ് തീരുമാനിച്ചത് . കാണ്‍പൂരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ആവി പറക്കുന്ന രാത്രി ഭക്ഷണവും ട്രെയിന്‍യാത്രക്കാര്‍ക്ക് ലഭ്യമാക്കും. അലഹബാദ് നിന്നും ഉച്ചഭക്ഷണം . ഇതിന് വേണ്ടിയുള്ള ഭക്ഷണശാലയുടെ കാര്യത്തില്‍ ഉടന്‍ തന്നെ റെയിവേ തീരുമാനമെടുക്കും .
ട്രെയിന്‍ 18 ല്‍ യാത്രക്കാര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്കുന്ന ചുമതല ഐ.ആര്.ടി.സിയ്ക്കാണ് . ഭക്ഷണം മികച്ചതാക്കുന്നതിന് പിന്നാലെ നല്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകളും യാത്രക്കാര്‍ക്ക് ലഭ്യമാക്കും. ഡല്‍ഹിയില്‍ നിന്നും വാരണാസി വരെ എത്തുന്നതിന് ചിലവാകുന്നത് 8 മണിക്കൂറാണ് . രാവിലെ പുറപ്പെടുന്ന ട്രെയിന്‍ ആണെങ്കില്‍ പ്രഭാതഭക്ഷണത്തിനും , ഉച്ച ഭക്ഷണത്തിനും പുറമേ സ്നാക്സ് കൂടി ലഭ്യമാക്കും .
മേക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ട്രെയിനില്‍ യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ അറിയിച്ചു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ അധികം വൈകാതെ തന്നെ ബംഗളുരു ഹൈദരാബാദ് , അഹമ്മദാബാദ് മുംബൈ , മുംബൈ കൊല്‍ക്കത്ത പാതകളിലും ഓടി തുടങ്ങും .
Discussion about this post