പെരുമ്പാവൂര്‍ സുലോക്കോ പള്ളിയ്ക്ക് മുന്നില്‍ യാക്കോബായ – ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ തമ്മില്‍ തര്‍ക്കം . പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗക്കാരെ പള്ളിയ്ക്ക് മുന്നില്‍ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു .
കോടതി ഉത്തരവുമായി പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ പത്രിയാര്‍ക്കീസ് വിഭാഗമാണ് തടഞ്ഞത്. പള്ളിയുടെ പ്രധാന കവാടത്തില്‍ തടയുകയായിരുന്നു . അന്‍പതോളം ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളാണ് പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയത് . എന്നാല്‍ യാക്കോബായ സഭക്കാര് ഗേറ്റ് അടച്ചിട്ട് ഇവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നത് തടയുകയായിരുന്നു . സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് .
Discussion about this post