പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണകൊറിയ സന്ദര്‍ശിക്കും . ഫെബ്രുവരി 21 നാണ് ഉദ്യോഗിക സന്ദര്‍ശനം ആരംഭിക്കുന്നത് . ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുന്നതിനാണ് യാത്ര . ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ് ഇന്‍ ആയി കൂടിക്കാഴ്ച നടത്തും .
ഈ സന്ദര്‍ശനത്തില്‍ ‘സോള്‍ സമാധാന പുരസ്കാരം’ മോദി സ്വീകരിക്കും . ഫെബ്രുവരി 22 ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി പുരസ്കാരം ഏറ്റുവാങ്ങും . വിഖ്യാതമായ പുരസ്കാരത്തിന്റെ 2018 ലെ വിജയിയായിട്ടാണ് മോദിയെ തെരഞ്ഞെടുത്തിരിക്കുന്നത് . ദേശീയ – അന്താരാഷ്ട്ര മേഖലയിലെ സംഭാവനകള്‍ക്കാണ് നരേന്ദ്രമോദിയ്ക്ക് പുരസ്കാരം ലഭിച്ചത് .
Discussion about this post