‘കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കാൻ കാട്ടുപോത്തുകൾ’- കേട്ട് കഴിഞ്ഞാൽ ആരും അത്ഭുതപ്പെട്ടു പോകും, ഇതൊക്കെയെന്ത് മണ്ടത്തരമെന്ന് ചിന്തിക്കാൻ വരട്ടെ, സംഭവത്തിൽ കഴമ്പുണ്ടെന്നാണ് യേൽ സ്‌കൂൾ ഓഫ് എൻവയോൺമെന്റിലെ ഗവേഷകരുടെ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
ഇത് എങ്ങനെയാണെന്നല്ലേ, റൊമാനിയയിലെ കാട്ടുപോത്തുകളെ കുറിച്ചു പഠിച്ച ഒരു കൂട്ടം ഗവേഷകരാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. 17 കാട്ടുപോത്തുകളുടെ ഒരു കൂട്ടം രണ്ടു ലക്ഷം കാറുകൾ ഒരു വർഷം പുറംതള്ളുന്ന കാർബൺഡൈ ഓക്‌സൈഡ് നീക്കാൻ പര്യാപ്തമാണെന്ന് ആണ് പഠനം പറയുന്നത്. ഇങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പോത്തുകളെ ഉപയോഗിക്കാൻ കഴിയുക.
കാട്ടുപോത്തുകൾ മേയുക വഴി പോഷകാംശം വർദ്ധിച്ച് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു. ഇത് വഴി ജീവജാലങ്ങളുടെ നിലനിൽപ്പിനെ സഹായിക്കുകയും വിത്ത് വിതരണത്ത സഹായിക്കുകയും മണ്ണിൽ സംഭരിച്ച കാർബൺ പുറത്തുവിടാതിരിക്കാൻ മണ്ണിനെ സഹായിക്കുന്നു. ഇത് പ്രകാരം, വനത്തെയും അതിന്റെ ആവാസ വ്യവസ്ഥയെയും നിരന്തരം പുതുക്കുന്നതായും പഠനത്തിന്റെ സഹരചയിതാവായ പ്രൊഫസർ ഓസ്വാൾഡ് ഷ്മിറ്റ്‌സ് പറഞ്ഞു.
ലക്ഷക്കണക്കിന് വർഷങ്ങളായി യൂറോപ്യൻ കാട്ടുപോത്തുകൾ ഇത്തരത്തിൽ പുൽമേടുകളിലൂടെ ആവാസ വ്യവസ്ഥ പുനർനിർമ്മിച്ചാണ് ജീവിച്ചുപോകുന്നത്. ഇതിലൂടെ ആവാസവ്യവസ്ഥയെ പുനർനിർമ്മിക്കുന്നതിൽ കാട്ടുപോത്തുകൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇങ്ങനെയാണ് കാട്ടുപോത്തുകൾ കാലാവസ്ഥാ വ്യതിയാനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നതായി ഓസ്വാൾഡ് ഷ്മിറ്റ്‌സ് വ്യക്തമാക്കി.
Discussion about this post