കൊല്‍ക്കത്ത: ബിജെപി പ്രാദേശിക നേതാവിന്റെ മകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം.
സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്. അഞ്ചുമാസം മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവിന്റെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. വീട് തകര്‍ത്ത ശേഷമാണ് ആക്രമി സംഘം ഇരുപത്തിരണ്ടുകാരിയായ മകളെ തട്ടിക്കൊണ്ടുപോകുകയായിരകുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി അംഗമായിരുന്നു. അഞ്ചംഗസംഘം വീട് കയറി ആക്രമിക്കുമ്പോല്‍ പിതാവ് ഭട്യബാല്‍ വീട്ടില്‍ ഇല്ലായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം ആക്രമിസംഘം പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്നും സഹോദരന്‍ പറയുന്നു.
അതേസമയം സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്ന് പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി്. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
Discussion about this post