മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വന്ദേഭാരത് എക്സപ്രസ് പ്രയാണം തുടങ്ങി. ഡല്‍ഹി-വാരണാസി റൂട്ടിലാകും വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുക. ട്രെയിന്‍ ആദ്യ ദിനം ഒമ്പത് മണിക്കൂറും 45 മിനിറ്റുമെടുത്തായിരിക്കും വാരണാസിയില്‍ എത്തുക. കാന്‍പൂര്‍, അലഹബാദ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്വീകരണം നല്‍കും.
ഡല്‍ഹി-വാരണാസി റൂട്ടിലാകും വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുക. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ആദ്യ ദിനം ഒമ്പത് മണിക്കൂറും 45 മിനിറ്റുമെടുത്തായിരിക്കും വാരണാസിയില്‍ എത്തുക. കാന്‍പൂര്‍, അലഹബാദ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്വീകരണം നല്‍കും.
ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും റെയില്‍വേ ബോര്‍ഡ് അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.
Discussion about this post