Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പെരിയാറിലെ മലിനീകരണത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം: ഡിഎസ്‌ജെപി

by Brave India Desk
May 23, 2024, 06:39 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

എറണാകുളം: കേരളത്തിലെ പ്രധാനപ്പെട്ട ജലസ്രോതസായ പെരിയാറിലെ തുടരെ തുടരെയുള്ള മലിനീകരണം തടയാൻ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. പെരിയാർ വീണ്ടും വീണ്ടും നിറം മാറി ഒഴുകുന്നതും മത്സ്യക്കുരുതിക്ക് വേദിയാവുന്നതും തുടർക്കഥയാവുകയാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ ഈ നദിയിൽ മലിനീകരണം തടയാനുള്ള സർക്കാർ നീക്കങ്ങൾ പ്രഹസനം മാത്രമാമെണന്നും ഡിഎസ്‌ജെപി പ്രസിഡന്റ് കെഎസ്ആർ മേനോൻ പറഞ്ഞു.

ഈ വിഷയത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് താൻ 2020 ഏപ്രിൽ മാസം ഒരു പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ കൊടുത്തിരുന്നുവെന്നു മേനോൻ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഈ വിഷയം അന്ന് സ്വമേധയാ ഏറ്റെടുത്ത സാഹചര്യത്തിൽ ആ ഹർജിയും പരിഗണനയിലെടുത്തിരുന്നു.

Stories you may like

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

2020 ഏപ്രിൽ 24ന് പൊതുതാൽപര്യ ഹർജി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ടിആർ രവിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജിക്കാരന്റെ നിവേദനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും സ്വമേധയാ എടുത്ത കേസിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ട് ഹർജിക്കാരനുമായി പങ്കിടാൻ കേരള മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദ്ദേശിക്കുകയും ചെയ്തു. പക്ഷെ ബോർഡ് ഇക്കാര്യത്തിൽ ഒരു വിരൽ പോലും അനക്കാൻ ഇന്ന് വരെ തയാറായില്ല.

കാലവർഷം തുടങ്ങിയ സാഹചര്യത്തിന്റെ മറവിൽ വ്യവസായങ്ങൾ വൻതോതിൽ വിഷമാലിന്യങ്ങൾ പുഴയിൽ തള്ളിയതിന്റെ ഫലമായിട്ടാണ് മത്സ്യ കുരുതി സംഭവിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ ഭരണസംവിധാനവും അതു തടയുന്നതിൽ പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്. വളരെ ഗുരുതരമായ ഈ വിഷയത്തിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ അന്വേഷണം നടത്തിയാൽ മാത്രമേ കുറ്റക്കാരെ കണ്ടു പിടിക്കാനും മലിനീകരണം എന്നന്നേക്കുമായി അവസാനിപ്പിക്കാനും സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അശാസ്ത്രീയമായ മണൽവാരൽ കേരളത്തിലെ നദികളെ മൃതപ്രായരാക്കിയിരിക്കുകയാണ്. കുടിവെള്ള സ്രോതസ്സ് എന്നതുകൂടാതെ മത്സ്യ സമ്പത്ത് കൊണ്ടും വിനോദസഞ്ചാര സാധ്യതകൾ കൊണ്ടും സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ മുഖ്യ സ്ഥാനം വഹിക്കുന്ന കേരളത്തിലെ ജലസ്രോതസ്സുകളെ നിക്ഷിപ്ത താല്പര്യക്കാരിൽ നിന്നും സംരക്ഷിക്കാൻ കോടതിക്ക് മാത്രമേ കഴിയൂ എന്ന് പാർട്ടി ജനറൽ സെക്രട്ടറി എസ്എസ് മേനോൻ കൂട്ടിച്ചേർത്തു.

Tags: High Court
Share2
Tweet
SendShare

Latest stories from this section

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

Latest News

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

യുഎസിൽ അനധികൃതമായി താമസിക്കുന്നവരെ ഇന്ത്യ തിരിച്ചെടുക്കും: എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies