പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതിന് പിറകെ ഇന്ന് പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി പ്രകടനം നടക്കും. ഇതിനായി സൈനികരുടെ അവധി റദ്ദാക്കിയിട്ടുണ്ട്. കര-നാവിക-വ്യോമസേന അംഗങ്ങളോട് തിരികെയെത്താന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
137 യുദ്ധവിമാനങ്ങളുമായി ഇന്ത്യ പൊഖ്‌റാനില്‍ ഇന്ത്യന്‍ വ്യോമസേന ശക്തി പ്രകടനം നടത്തും. മുന്‍പ് വായു ശക്തി എന്ന് പേരിട്ടിരുന്നു അഭ്യാസപ്രകടനമാണ് ഇപ്പോള്‍ നടത്തുന്നത്.
അതേസമയം സുരക്ഷാ ഏജന്‍സികളുമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രത്യേക ചര്‍ച്ച നടത്തിയിട്ടുണ്ട്. സൈന്യത്തിന് തിരിച്ചടിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്.
Discussion about this post