ശബരിമലസ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന് പൃഥ്വിരാജിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരുടെ തമ്മിലടി. ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാമെന്നും അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ എന്നും പൃഥ്വിരാജ് ചോദിച്ചിരുന്നു.
തന്റെ നിലപാട് വ്യക്തമാക്കിയ താരത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് രംഗത്തെത്തി. ‘ഒരുപാട് ഇഷ്ടമായിരുന്നു എന്നാല്‍ ഒരു ദിവസം കൊണ്ട് വെറുത്തു പോയി. ഇനി ഒരു സിനിമ പോലും കാണില്ല’ ഒരു ആരാധിക കമന്റ് ചെയ്തിരിക്കുന്നത്.വിശ്വാസികള്‍ക്കൊപ്പം നിന്ന രാജുവിന്റെ നിലപാടിനെ പിന്തുണച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.ഇതാദ്യമായല്ല ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയവര്ക്കെതിരെയുള്ള സൈബര്‍ ആക്രമണം
Discussion about this post