കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ 4-5 തവണ കൂടി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയോടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം പറഞ്ഞത്. അതേസമയം വദ്രയുടെ ഇടക്കാല ജാമ്യം മാര്‍ച്ച് 2 വരെ കോടതി നീട്ടിയിട്ടുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.പി.സിംഗായിരുന്നു 4-5 തവണ റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്യണമെന്ന് കോടതിയെ അറിയിച്ചത്. അതേസമയം കേസില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് വദ്രയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്.തുളസി വ്യക്തമാക്കി.
ഇതിന് മുന്‍പ് ഫെബ്രുവരി 16 വരെയായിരുന്നു വദ്രയുടെ ഇടക്കാല ജാമ്യം നീട്ടിയത്.
Discussion about this post