പുല്‍വാമയില്‍ സംഭവിച്ചത് രാജ്യം കണ്ട വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ്. ഇതില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് വീരമൃത്യു വരിച്ചപ്പോള്‍ അതില്‍ ഒരാള്‍ തലേദിവസം തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. സി.ആര്.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹ്മദാണ് ആക്രമണത്തിന്റെ തലേ ദിവസം ജന്മദിനം ആഘോഷിച്ചത്.
ജമ്മുവിലെ രജൗരി ജില്ല സ്വദേശിയായ നസീര്‍ അഹ്മദ് 76ാം ബറ്റാലിയണിലെ തന്റെ മറ്റ് കൂട്ടുകാരുടെ ഒപ്പമാണ് ജന്മദിനം ആഘോഷിച്ചത്. 1973, ഫെബ്രുവരി 13ന് ജനിച്ച നസീര്‍ അഹ്മദ് തന്റെ 46ാം ജന്മദിനമായിരുന്നു ആഘോഷിച്ചത്. വീട്ടില്‍ നിന്നും അകലെയാണെങ്കില്‍ സി.ആര്.പി.എഫ് ജവാന്മാര് തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കൂടെയാണ് ജന്മദിനം ആഘോഷിക്കാറുള്ളതെന്ന് സി.ആര്.പി.എഫ് വക്താവ് ആശിഷ് കുമാര്‍ ഝാ പറഞ്ഞു. ചന്നി രാമ ട്രാന്‍സിറ്റ് ക്യാംപില്‍ വെച്ചായിരുന്നു ആഘോഷം നടന്നത്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ഷാസിയ കൗസറും മക്കളായ ഫലക്കും കാഷിഫുമാണുള്ളത്. ഇത് കൂടാതെ നസീര്‍ അഹ്മദിന് അഞ്ച് മൂത്ത സഹോദരിമാരും ഒരു സഹോദരനുമുണ്ട്.
Discussion about this post