ന്യൂഡൽഹി: ഇന്ത്യയും ചൈനയും കാലത്തെ അതിജീവിച്ച നാഗരികതകളാണെന്ന് ആഘോഷിക്കപ്പെടുന്നവരാണെന്നും പരസ്പരം പ്രധാനപ്പെട്ട അയൽക്കാരാണ് നമ്മളെന്നും തുറന്നു പറഞ്ഞ് ഇന്ത്യയിൽ പുതുതായി നിയമിതനായ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് .
ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ, ഗണ്യമായ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടതിനെക്കുറിച്ചുള്ള തൻ്റെ ആദ്യ പ്രതികരണം ഷു ഫെയ്ഹോംഗ് പങ്കുവെച്ചു, ഇത് ഒരു മാന്യമായ ദൗത്യവും പവിത്രമായ കടമയുമാണെന്ന് അദ്ധേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയും സൗഹൃദവും ആഴത്തിലാക്കാനും വിവിധ മേഖലകളിൽ വിനിമയവും സഹകരണവും വിപുലീകരിക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും ഞാൻ പരമാവധി ശ്രമിക്കും,” അദ്ദേഹം പറഞ്ഞു
ചൈനീസ് നയതന്ത്ര പ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ ആരംഭിക്കുമ്പോൾ എല്ലാ മേഖലകളിൽ നിന്നും ഇന്ത്യൻ സർക്കാരിൽ നിന്ന് പിന്തുണയും സഹായവും ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post