ഡല്‍ഹി: ; പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാനെതിരെ നിലാപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്താനെതിരെ ഇന്ത്യ വ്യാപാര യുദ്ധം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് മേല്‍ 200 ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തി .പാക്കിസ്ഥാന് നല്കി വന്നിരുന്ന ഉറ്റ വ്യാപാര പങ്കാളി എന്ന പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് നികുതി കുത്തനെ വര്‍ധിപ്പിച്ച നീക്കം നടത്തിയിരിക്കുന്നത്.
നികുതി വര്‍ധിപ്പിച്ച കാര്യം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. പുല്‍വാമ ആക്രമണത്തിനെ തുടര്‍ന്ന് പാകിസ്താനുള്ള ഉറ്റവ്യാപാര പങ്കാളി പദവി പിന്‍വലിച്ചുവെന്ന് ട്വീറ്റില്‍ ജെയ്റ്റ്ലി പറയുന്നു. ഇതിനോടൊപ്പം പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിച്ചുവെന്നും ട്വീറ്റില്‍ ജെയ്റ്റ്ലി വ്യക്തമാക്കുന്നു. നികുതി വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post