ശബരിമല യുവതി പ്രവേശന വിഷയത്തിലുണ്ടായ പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനാണെന്ന് കവി മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ സംയമനം പാലിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ചുവട് വെപ്പനുസരിച്ചാണ് പൊതുജനം പ്രതികരിക്കുന്നത്.
യുവതി പ്രവേശന വിഷയം വിവേചനത്തിന്റെ പ്രശ്‌നമായി മാത്രം കാണേണ്ടതില്ലെന്നും അയ്യപ്പനില്‍ വിശ്വസിക്കുന്നവര്‍ പ്രതിഷ്ഠയുടെ സ്വഭാവം മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് യുവതി പ്രവേശനത്തിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post