കണ്ണൂര്‍: മനുഷ്യരെ വെട്ടിക്കൊല്ലുന്ന നിലപാട് സിപിഎമ്മിന് അംഗീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്ത്തകരണ്ടെങ്കില് പോലിസ് അത് കണ്ടെത്തണം. പാര്‍ട്ടി അത്തരക്കാരെ സംരക്ഷിക്കില്ല. കൊലപാതക രാഷ്ട്രീയത്തിന് സിപിഎം എതിരാണെന്നിരിക്കെ ഇത്തരം കൊലപാതകം നടന്നത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കപ്പെടണം.
ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരമൊരു കൊലപാതകം നടന്നുവെന്നത് പരിശോധിക്കണം. കുറ്റം ചെയ്തത് സിപിഎം പ്രവര്‍ത്തകരെങ്കില്‍ പാര്‍ട്ടി അവരെ സംരക്ഷിക്കില്ല. പ്രദേശത്ത് നേരത്തെ നിലനിന്നിരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ കൊലപാതകത്തെ ന്യായീകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
Discussion about this post