വികസിത രാജ്യങ്ങളിലെ പോലെ ഇന്ത്യയൊട്ടാകെ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഹെല്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി .
112 വാണ് നമ്പര്‍ . കേന്ദ്രഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് നമ്പര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് . നിലവില്‍ രാജ്യത്തുള്ള പോലീസ് (100 ) ഫയര്‍ (101) ഹെല്‍ത്ത് (108) വനിത (1090) എന്നീ നമ്പറുകള്‍ക്ക് പുറമെയാണ് പുതിയ ഹെല്പ് ലൈന്‍ നമ്പര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത് .
എങ്ങനെ ഉപയോഗിക്കാം
- നിങ്ങള്‍ക്കൊരു അടിയന്തരസാഹചര്യം നേരിടേണ്ടി വന്നാല്‍ 112 ഡയല് ചെയ്യുകയോ അല്ലെങ്കില്‍ പവര്‍ ബട്ടണ്‍ 3 തവണ പ്രസ് ചെയ്യുകയോ ചെയ്യുക .
- നിങ്ങളുടെ മൊബൈല്‍ ഫോണില്‍ 112 ഇന്ത്യ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക . പ്ലേ സ്റ്റോര്‍ , ആപ്പിള്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്
- നിങ്ങളുടെ കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കില്‍ 5 അല്ലെങ്കില്‍ 9 കീ ദീര്‍ഘനേരം അമര്‍ത്തിപ്പിടിക്കുക .
- 10 മുതല്‍ 12 മിനിറ്റുകള്‍ വരെയാണ് പ്രതികരിക്കാനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് . ആറു മാസത്തിനുള്ളില്‍ ഇത് എട്ട് മിനിറ്റാക്കും .
കേരളം ഉള്‍പ്പടെയുള്ള 16 സംസ്ഥാനങ്ങളില്‍ തത്കാലം ഈ സേവനം ലഭ്യമാകില്ല . ഉടന്‍ തന്നെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കും .
Discussion about this post