സിവില്‍ സര്‍വീസില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ . ഈ വര്‍ഷം നടത്തുന്ന പരീക്ഷയില്‍ സംവരണം പ്രാബല്യത്തില്‍ വരും . സംവരണത്തിനായി കൊണ്ടുവന്ന ഭരണഘടനാഭേദഗതി പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി .
ജൂണ്‍ രണ്ടിന് നടക്കുന്ന പ്രിലിമനറി പരീക്ഷയുടെ വിജ്ഞാപനത്തിലാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുന്നത് .
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം . എന്നാല്‍ സിവില്‍ സര്‍വീസില്‍ എത്ര ശതമാനമാണ് സംവരണം നല്‍കുക എന്നത് വ്യക്തമാക്കിയിട്ടില്ല .
Discussion about this post