രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറ്. ന്യൂ ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഉത്തര്‍പ്രദേശിലെ തുണ്ട്ല ജംഗ്ഷന് സമീപമായിരുന്നു സംഭവം . കല്ലേറില്‍ ട്രെയിന്റെ ഒരു ജനല്‍ചില്ല് തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട് .
മൂന്നാം തവണയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടാകുന്നത് . പരീക്ഷണ ഓട്ടം നടത്തുന്നത്തിനിടയില്‍ ഡിസംബര്‍ 20 നും ഫെബ്രുവരി 2 നും കല്ലേറ് നടന്നിരുന്നു .
18 മാസം കൊണ്ട് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനില്‍ രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എ.സി. കോച്ചുകളാണുള്ളത്. ഡല്‍ഹി-വാരണാസി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനില്‍ ഒരേസമയം 1128 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.
Discussion about this post