തദ്ദേശിയ ലഘുയുദ്ധവിമാനമായ തേജസിനെ വ്യോമസേനയില്‍ സജ്ജമാക്കുന്നതിനുള്ള അംഗീകാരം മിലിറ്ററിഏവിയേഷന് റെഗുലേറ്ററില്‍ നിന്നും ലഭിച്ചു .
മിലിറ്ററി എയര്‍വര്‍ത്തിനസ് ആന്‍ഡ് സര്ട്ടിഫിക്കേഷന് സെന്ററാണ് വിമാനം പരിശോധിച്ച് സേനയില്‍ ഉള്‍പ്പെടുത്തുന്നതിന് അന്തിമ ഓപ്പറേഷന് ക്ലിയറന്‍സ് നല്‍കുന്നത് എയറോ ഇന്ത്യ ചടങ്ങില്‍ സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് പി.ജയപാല്‍ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ബി.എസ് ധനോവിന് സര്‍ട്ടിഫിക്കറ്റ് കൈമാറി .
തേജസ്സ് മാര്‍ക്ക് ഒന്ന് വിമാനം 2016-ല്‍ വ്യോമസേന ഏറ്റെടുത്തിരുന്നു. എന്നാല്‍, യുദ്ധമുഖത്ത് ഉള്‍പ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. . തേജസ്സിനെ ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് വ്യോമസേന മേധാവി വിശേഷിപ്പിച്ചത് . അനുമതി ലഭ്യമായതോട് കൂടി വ്യോമസേനയുടെ യുദ്ധവിമാന ശ്രേണിയില്‍ തേജ്ജസ്സും ഉള്‍പ്പെടും .
ശക്തിയേറിയ മാര്‍ക്ക് 2 ശ്രേണിയില്‍ ഉള്‍പ്പെട്ട വിമാനം വേണമെന്ന ആവശ്യം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . ആയുധ സജ്ജമായ 83 തേജ്ജസ് വിമാനമാണ് എച്ച്.എ.എല്ലിനോട് ആവശ്യപ്പെട്ടിട്ടുള്ളത് . ഇതിനുള്ള അനുമതി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് നല്കി . ഈ വര്‍ഷം അവസാനത്തോടെ ആയുധസജ്ജമായ വിമാനം വ്യോമസേനയ്ക്ക് കൈമാറും .
1980 ലാണ് തേജസ്സിന്റെ നിര്‍മ്മാണ നടപടികള്‍ ആരംഭിക്കുന്നത് . ഇത് പ്രതികൂല സാഹചര്യത്തിലും 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് ആയുധങ്ങള്‍ തൊടുക്കാന്‍ സാധിക്കും . തേജസ്സിന് കരയിലേക്കും ആകാശത്തിലേക്കും മിസൈല്‍ തൊടുക്കുവാനുള്ള കരുത്തുണ്ട് . മിഗ് 21 ന് പകരക്കാരനായിട്ടാണ് തേജസ് വ്യോമസേനയില്‍ ഇടം നേടുന്നത് .
വിവിധതരം ആയുധങ്ങള്‍ പ്രയോഗിക്കുന്നതിലും ആകാശത്ത് നിന്നുകൊണ്ട് ഇന്ധനം നിറയ്ക്കുന്നതിലും തേജസ് വിജയം കണ്ടിരുന്നു .
Discussion about this post