പെരിയ ഇരട്ടകൊലപാതകക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു . സംസ്ഥാന പോലീസ് മേധാവിയാണ് ഇരട്ടക്കൊലപാതകക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുവാന്‍ ഉത്തരവിട്ടത് . ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേകസംഘമാകും അന്വേഷണം നടത്തുക .
ഇതിനിടെയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കൂടി അറസ്റ്റിലായി . അക്രമിസംഘത്തിലുണ്ടായിരുന്ന ആലക്കോട് സ്വദേശി സുരേഷ്, കല്യോട്ട് സ്വദേശികളായ ഗിരിജന്‍,അനില്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഏഴുപേര്‍ അറസ്റ്റിലായതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിലായെന്നാണ് പോലീസ് നല്‍കുന്ന സൂചന . കഴിഞ്ഞ ദിവസം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ , അക്രമിസംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന സജി ജോര്‍ജ്ജ് എന്നിവര്‍ അറസ്റ്റിലായിരുന്നു . പിന്നീട് ഇരുവരെയും ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി . ഇവരെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു .
Discussion about this post