ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാനത്തുണ്ടായ ഹര്‍ത്താലിന്റെ നാശനഷ്ട കണക്കുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
സംസ്ഥാനത്തിനുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കര്‍മ്മസമിതി, ബി.ജെ.പി പ്രവര്‍ത്തകരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍പറഞ്ഞു.
ആക്രമണങ്ങളില്‍ സംസ്ഥാനത്ത് 990 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.38. 52 ലക്ഷം രൂപയുടെ പൊതുമുതല്‍ പ്രാഥമിക നഷ്ടമായി കണക്കാക്കുന്നു. 6.45 രൂപയുടെ സ്വകാര്യ വസ്തുക്കളും തകര്‍ത്തു. 3 കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്ക് ഉണ്ടായിട്ടുണ്ട്. ഇതിനൊക്കെ ശബരിമല കര്‍മസമിതിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഇതിന്റെ ഭാരവാഹികളായ സെന്‍കുമാര്‍ കെ.എസ് രാധാകൃഷ്ണന്‍ എന്നിവരില്‍നിന്ന് തുക ഈടാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല കര്‍മ്മസമിതി വൈസ് പ്രസിഡന്റുമാരായ ടി.പി സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല അടക്കമുള്ളവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതുകൊണ്ട് അവരില്‍ നിന്നും നഷ്ടം ഈടാക്കാനും അവര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 150 പോലീസുകാര്‍ക്ക് പരിക്കുണ്ടായതായും 32,270 പേരെ പ്രതികളാക്കിയതായും റിപ്പോര്‍ട്ടില് ഉണ്ട്.
Discussion about this post