തിരുവനന്തപുരം ; ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ വീണ്ടും അധിക്ഷേപിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . എൻ.എസ്.എസിന്റെ മാടമ്പിത്തരം കയ്യിൽ വച്ചാൽ മതി. മാടമ്പിമാരുടെ പിന്നാലെ നടക്കേണ്ട ഗതികേട് സി പി എമ്മിന് വന്നിട്ടിലെന്നും കോടിയേരി പറഞ്ഞു .
എൻ.എസ്.എസുമായി യാതൊരു ചർച്ചയ്ക്കുമില്ല . മത നേതാക്കൾ പറയുന്നതു പോലെയല്ല കാര്യങ്ങളെന്നും കോടിയേരി പറഞ്ഞു . നേരത്തെ എൻ.എസ്.എസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോടിയേരി പറഞ്ഞിരുന്നു . എന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് വേണ്ടി കാലു പിടിക്കാൻ പോലും തയ്യാറായ തങ്ങളെ സി പി എം അധിക്ഷേപിച്ചുവെന്നും ഇനി ചർച്ചയ്ക്കില്ലെന്നും എൻ.എസ്. എസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ പരാമർശം .
അതേ സമയം ചില മാധ്യമ മേധാവികൾ യു.ഡിഎഫിലെ ലെ ഘടകകക്ഷികളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. സി പി എമ്മിന്റെ ഹൃദയമെടുത്തുകളയാമെന്നാണ് ചിലർ കരുതുന്നത്.കൊലയ്ക്ക് പകരം കൊല സി പി എമ്മിന്റെ നയമല്ലെന്നും കാസർഗോഡ് വിഷയം പരാമർശിച്ച് കോടിയേരി അഭിപ്രായപ്പെട്ടു .
Discussion about this post