ട്രെയിനില്‍ നിന്നും വീണ്ടു ഗുരുതരമായ നിലയിലുള്ള യുവാവിനെയും ചുമലില്‍ എടുത്ത് പോലീസുകാരന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍ . മധ്യപ്രദേശിലെ സിയോനി മാല്‍വയിലാണ് പോലീസുകാരന്റെ സമയോചിതമായ പ്രവര്‍ത്തിയിലൂടെ ഒരു ജീവനെ രക്ഷപ്പെടുത്തിയത് .
ശനിയാഴ്ച രാവിലെ അജിത് എന്നാ യുവാവാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും വീണത് . വീഴ്ചയില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു . പ്രദേശവാസി അപകടത്തെക്കുറിച് ഒരാള്‍ വിളിച്ചു അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കോണ്‍സ്റ്റബിളായ പൂനം ബില്ലോറും ഡ്രൈവര്‍ രാഹുല്‍ സക്കാലെയും സ്ടലത്ത് എത്തിയത് .
ഗുരുതരമായി പരിക്കേറ്റ് ട്രാക്കില്‍ കിടന്നിരുന്ന അജിത്തിനെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുന്നതിന് വാഹനങ്ങള്‍ എത്തിചേരാന്‍ സാധിക്കാത്ത ഇടമായിരുന്നു . ഇതേ തുടര്‍ന്ന് യുവാവിനെ ചുമലില്‍ എടുത്ത് പോലീസ് ജീപ്പുവരെ നടക്കുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ .
തുടര്‍ന്ന് ഒന്നരകിലോമീറ്റര്‍ ദൂരമുള്ള പോലീസ് വാഹനത്തിലേക്ക് പൂനം ബില്ലോര്‍ യുവാവിനെ തോളിലേറ്റി ഓടുകയായിരുന്നു . വൈകാതെ ആശുപത്രിയിലേക്ക് എത്തിച്ച അജിത് ഇപ്പോള്‍ ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ് . ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട് .
Discussion about this post