ഡല്‍ഹി: മന് കി ബാത് റേഡിയോ പരിപാടിയില്‍ ഇന്നത്തെ എപ്പിസോഡ് പ്രത്യേകത നിറഞ്ഞതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെയാണ് മോദി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് മന് കി ബാത് റേഡിയോ പരിപാടിയ്ക്ക് ഒരു പ്രത്യേകതയുണ്ട്,? കൂടുതലൊന്നും പറയുന്നില്ല. പതിനൊന്ന് മണിക്ക് കേള്‍ക്കുക. ഞാന്‍ നേരത്തെ പറഞ്ഞില്ലെന്ന് പിന്നെ പറയരുത്’ട്വിറ്ററിലാണ് അദ്ദേഹം കുറിച്ചു.
Today’s #MannKiBaat is special! Do tune in at 11 AM.
Later on don’t say I didn’t tell you in advance 🙂 pic.twitter.com/LT8N5Mkyev
— Narendra Modi (@narendramodi) February 24, 2019
മന് കി ബാത്തിന്റെ അന്പത്തിമൂന്നാമത്തേയും ഈ വര്‍ഷത്തെ രണ്ടാമത്തെയും അധ്യായമാണ് ഇന്ന് നടക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് പൊതുജനങ്ങളുമായി സംവദിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷയിലാണ് രാജ്യം. പരിപാടിയുടെ അവസാന ഭാഗത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും രാജ്യത്തെ 18 വയസ്സ് പൂര്‍ത്തിയായ പുതിയ വോട്ടര്‍മാരോട് തങ്ങളുടെ വോട്ട് സ്വയം രജിസ്റ്റര്‍ ചെയ്യാനും മോദി അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ആള് ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും നരേന്ദ്ര മോദി മൊബൈല്‍ ആപ്പിലും മന്‍ക കി ബാത്ത് സംപ്രേഷണം ചെയ്യും.തുടര്‍ന്ന് ഹിന്ദി പ്രക്ഷേപണത്തിന്് പുറമേ മറ്റ് ഭാഷകളിലും മന് കി ബാത്ത് സംപ്രേഷണം ചെയ്യുന്നതായിരിക്കും.
Discussion about this post