ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് – സിപിഎം ചര്‍ച്ച ബുധനാഴ്ച്ച ആരംഭിക്കും.ബംഗാള്‍ പി സി സി പ്രസിഡന്റ് സോമന്‍ മിത്രയും സിപിഎം സംസ്ഥാന സെക്രട്ടറി സുര്‍ജ്യകാന്ത മിശ്രയുമാണ് ചര്‍ച്ച നടത്തുന്നത്.സിപിഎം നടത്തുന്ന ചര്‍ച്ച ഇടതുപക്ഷത്തെ 4 കക്ഷികള്‍ക്കും കൂടിയാണ്.
ബംഗാളില്‍ 42 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 42 ല്‍ 25 സീറ്റ് ഇടതു പക്ഷത്തിനു വേണം എന്നാണ് സിപിഎം നിലപാട്. എന്നാല്‍ കോണ്‍ഗ്രസും 25 സീറ്റിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.
2 സീറ്റുകളില്‍ ഇരുപാര്‍ട്ടികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്.സിപിഎമ്മിന്റെ ബദറുദ്ദോസ ഖാന്‍ വിജയിച്ച മൂര്‍ഷിദാബാദ്,മുഹമ്മദ് സലീം വിജയിച്ച റായ് ഗഞ്ച് എന്നിവ വീണ്ടും തങ്ങള്‍ക്ക് തന്നെ ലഭിക്കണമെന്ന നിലപാടാണ് സിപിഎമ്മിന്.എന്നാല്‍ ഈ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനും താല്‍പര്യമുള്ളവയാണ്.
ബംഗാളില്‍ സിപിഎമ്മിന്റെ നില പരുങ്ങലിലായതുകൊണ്ട് തന്നെ ഓരോ സീറ്റിനും വിലപേശാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കോണ്‍ഗ്രസ്.
Discussion about this post