ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കിട്ടിയേ തീരുവെന്ന കടുത്ത നിലപാടുമായി പി.ജെ ജോസഫ് . കോട്ടയത്തിന് പുറമേ ചാലക്കുടിയോ ഇടുക്കിയോ കേരള കോണ്‍ഗ്രസിന് ലഭിക്കണമെന്നും ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു .
നേരത്തെ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ഉണ്ടായിരുന്നു . 1984 ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് . അതിനാല്‍ ലീഗിന്റെ സീറ്റുകളുടെ എണ്ണവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടയെന്നും പി.ജെ ജോസഫ് പറഞ്ഞു .
ആരെല്ലാം മത്സരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ പി.ജെ ജോസഫ് തനിക്ക് മത്സരിക്കാനുള്ള ആഗ്രഹവും വെളിപ്പെടുത്തി . ലോകസഭയിലേക്ക് പോയാല്‍ കൊള്ളാമെന്നും മത്സരിക്കാന്‍ തയ്യാര്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി .
ചൊവ്വാഴ്ച മുതല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുകയാണെന്നും . പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും . കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിക്കുമെന്ന പ്രതീക്ഷയും പി.ജെ ജോസഫ് പങ്കുവെച്ചു .
Discussion about this post