13 സ്വകാര്യ വാർത്ത ചാനലുകൾക്ക് കാരണം കാണിക്കൽ നോട്ടീസ്. പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറിന്റെ വാർത്ത സമ്മേളനം സംപ്രേക്ഷണം ചെയ്ത 13 വാർത്ത ചാനലുകൾക്ക് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി.
പുൽവാമ തീവ്രവാദി ആക്രമണത്തിന് ശേഷം വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഫെബ്രുവരി 14 ന് പുറത്ത് ഇറക്കിയ സർക്കുലർ ലംഘിച്ചു എന്ന് ആരോപിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ Tiranga ടി വി ഉൾപ്പടെ 13 ചാനലുകൾക്ക് ആണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നോട്ടീസ് ലഭിച്ച മറ്റ് ചാനലുകൾ
ABP News, Surya Samachar, News Nation, Zee Hindustan, TOTAL TV, ABP Majha, News18 Lokmat, Jai Maharashtra, News 18 Gujarati, News24, Sandesh News, News18 India
Discussion about this post