വെളുപ്പിന് 3.30 മണിയോടുകൂടിയാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന ബോംബാക്രമണം നടന്നത്. 12 മാഷാര് വിമാനങ്ങള്‍ 100കിലോ ബാംബ് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ .ലേസർ ബോംബുകൾ ആണ് ഇന്ത്യ ഉപയോഗിച്ചത് എന്ന് സൂചന.മുസാഫറാബാദിന് സമീപം ബലാകോട്ടില്‍ ആണ് ആക്രമണം നടന്നത്. ആക്രണം സ്ഥിരിരീകരിച്ച് ഇന്ത്യന്‍ വ്യോമസേനയും രംഗത്തെത്തി.
എഎൻഐ ന്യൂസ് ഏജൻസിയോടാണ് തിരിച്ചടിയുടെ വിവരം വെളിപ്പെടുത്തിയത്. ബാലാക്കോട്ടില്‍ സ്ഫോടക വസ്തുക്കള്‍ വീണെന്നും ഇതിനിടെ ആരോപണമുയര്‍ന്നു.പാക് സേനാ വകതാവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരോപിച്ചത്. പാക് വ്യോമസേന ഉടൻ പ്രതികരിച്ചെന്നും സേന വക്താവ് പറഞ്ഞു.
Discussion about this post