പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ഇന്ത്യയ്ക്ക് 1,000 മുറിവുകള്‍ നല്‍കുമെന്ന് പറഞ്ഞുകൊണ്ടിരുന്നവര്‍ക്ക് ഇന്ത്യ 1,000 ബോംബുകള്‍ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ നടത്തിയ ആക്രമണം യാതൊരു വിധത്തിലും തെറ്റല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്റെ അധീനതയിലുള്ള കശ്മീരിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലായത് കൊണ്ട് തന്നെ അത് ഇന്ത്യയുടെ പ്രദേശമാണെന്നും സ്വന്തം രാജ്യത്തിന്റെ പ്രദേശത്ത് ബോംബിടുന്നത് എങ്ങനെ ഒരു തെറ്റാകുമെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയ്ക്ക് സ്വയ രക്ഷയ്ക്ക് വേണ്ടി ആക്രമണം നടത്താനുള്ള അവകാശമുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടര്‍ നിയമങ്ങളനുസരിച്ചും ഇന്ത്യ ചെയ്തത് നിയമവിരുദ്ധമല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
Discussion about this post